ആംബുലൻസ് പൈലറ്റ് സന്തോഷ് കുമാർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജോബിൻ അച്ചൻകുഞ്ഞ് എന്നിവർ 

കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്കും കുഞ്ഞിനും പുതുജീവൻ

കൊല്ലം: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്കും കുഞ്ഞിനും പുതുജീവൻ. യു.പി അലഹബാദ് സ്വദേശിനിയായ പ്രീതി റാണ (40) ആണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.

ചൊവ്വാഴ്ച രാത്രി 11.15ഓടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് നാട്ടുകാർ ശ്രമിച്ചെങ്കിലും കുഞ്ഞ് പകുതിയോളം പുറത്ത് വന്ന സ്ഥിതിയിൽ ആയിരുന്നു. തുടർന്ന് നാട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് സന്തോഷ് കുമാർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജോബിൻ അച്ചൻകുഞ്ഞ് എന്നിവർ സ്ഥലത്തെത്തി യുവതിയെ ആംബുലൻസിലേക്ക് മാറ്റി.

എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജോബിൻ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു. 11.29ന് ജോബിന്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് ജോബിൻ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് സന്തോഷ് കുമാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 

Tags:    
News Summary - UP native women give birth to child in 108 kanivu ambulance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.