യൂനിവേഴ്സിറ്റി കോളജ് അക്രമം: 15 എസ്‌.എഫ്‌.ഐക്കാര്‍ക്കെതിരേ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളെജ് അക്രമ സംഭവവുമായി ബന്ധപ്പെട്ട് 15 എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊല ീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന് ന കെ.എസ്‌.യു പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടുണ്ടായ അക്രമ സംഭവങ്ങളുടെ പേരിലും കോളജ് ഹോസ്റ്റലില്‍ കെ.എസ്‌.യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലുമാണ് നടപടി.

അതേസമയം പൊലീസിനെ ആക്രമിച്ചതിന് കെ.എസ്‌.യു-എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കെ.എസ്‌.യു പ്രവര്‍ത്തകനെ മര്‍ദിച്ച എസ്‌.എഫ്‌.ഐ നേതാവ് എട്ടപ്പന്‍ എന്ന വിളിപ്പേരുള്ള മഹേഷ് ഒളിവില്‍ പോയി. മര്‍ദനത്തിൻെറ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ മുങ്ങിയത്. കോളെജിലെ അക്രമ സംഭവങ്ങൾ നിയന്ത്രിക്കാൻ പ്രിൻസിപ്പൽ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. കോളെജ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ വിവരശേഖരണവും ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - university college attack; case against SFI workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.