കൊച്ചി: കേരള സർവകലാശാല അസി. ഗ്രേഡ് തസ്തികയിലെ 10 ഒഴിവ് പി.എസ്.സി മുഖേന നികത്തുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. 2005ലെ വിജ്ഞാപനപ്രകാരം അസി. ഗ്രേഡ് തസ്തികയിലെ നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെട്ട കൊല്ലം സ്വദേശിനി ശ്രീജ അടക്കം പത്തുപേർ നൽകിയ അപ്പീൽ ഹരജിയിലാണ് നിയമനം ഒരുമാസത്തേക്ക് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്.
നിയമനങ്ങളിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹരജികളിൽ, നിയമനങ്ങൾ ശരിവെച്ച് നേരത്തേ സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിലവിെല റാങ്ക് ലിസ്റ്റില്‍നിന്ന് ഇനി നിയമനം നടത്തരുതെന്ന നിർദേശവും അതോടൊപ്പമുണ്ടായിരുന്നു. തങ്ങൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരാണെന്നും ഇതേവരെ നടത്തിയ നിയമനങ്ങൾ ശരിവെച്ചപ്പോൾ പട്ടികയിൽനിന്ന് ഇനി നിയമനം വേണ്ടതില്ലെന്ന ഉത്തരവ് പക്ഷപാതപരമാണെന്നും ചൂണ്ടിക്കാട്ടി ഹരജിക്കാർ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു.
എന്നാൽ, റാങ്ക് പട്ടികയുെട കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ അതിൽനിന്നുള്ള നിയമനം തുടരാനാവില്ലെന്ന് വ്യക്തമാക്കി സിംഗിൾ ബെഞ്ച് തള്ളി. ഇതിനെതിരെയാണ് റാങ്ക് പട്ടികയിൽ േശഷിക്കുന്ന പത്തുപേർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.നിയമനത്തിന് തയാറാക്കിയ റാങ്ക് പട്ടികയിന്മേലുണ്ടായ നിയമ നടപടികൾമൂലമാണ് തങ്ങളുടെ റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞതെന്നാണ് അപ്പീൽ ഹരജിയിലെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.