Posted On
date_range Updated On
date_range ഡി.വൈ.എഫ്.ഐ പൊതിച്ചോറിന്റെ മറവിൽ അനാശാസ്യ പ്രവര്‍ത്തനങ്ങൾ നടക്കുന്നു -രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് പരിപാടിയുടെ മറവിൽ നടക്കുന്നത് അനാശാസ്യ- നിയമ വിരുദ്ധ പ്രവർത്തനമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഇതിന്റെ മറവിൽ നൂറ് കണക്കിന് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ഡി.വൈ.എഫ്.ഐ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പരസ്യ സംവാദത്തിന് ഡി.വൈ.എഫ്.ഐയെ വെല്ലുവിളിക്കുന്നു. യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ പരിപാടിയിലൂടെ നിരവധി പ്രവർത്തനങ്ങൾ നടത്തിയെന്നും കോവിഡ് കാലത്ത് ഏറ്റവും മികച്ച സന്നദ്ധ പ്രവർത്തനം ചെയ്തത് യൂത്ത് കോൺഗ്രസാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.