യുനെസ്​​േകാ പ്രതിനിധികൾ എത്തുമോ?

വേ​ദി​യി​ലെ മ​ത്സ​രാ​ർ​ഥി​ക​ളേ​ക്കാ​ൾ ഉ​ത്​​ക​ണ്​​ഠ​യി​ലാ​ണ്​ സം​ഘാ​ട​ക​ർ. സ്​​കൂ​ൾ ക​ലോ​ത്സ​വം നി​രീ​ക്ഷി​ക്കാ​ൻ യു​നെ​സ്​​േ​കാ പ്ര​തി​നി​ധി​ക​ൾ എ​ത്തു​മോ ഇ​ല്ല​യോ എ​ന്ന​താ​ണ്​ ഉ​ദ്വേ​ഗ​ത്തി​ന്​ കാ​ര​ണം. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലോ​ത്സ​വ​ത്തെ ഭൂ​ഖ​ണ്ഡ​ത്തി​ലെ സാം​സ്​​കാ​രി​കോ​ത്സ​വ​മാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സം​ഘാ​ട​ക​ർ​ക്ക്​ എ​ഴു​തി​യി​രു​ന്നു. അ​തോ​ടൊ​പ്പം ക​ലോ​ത്സ​വം നി​രീ​ക്ഷി​ക്കാ​ൻ തൃ​ശൂ​രി​ലെ​ത്താ​ൻ  ക്ഷ​ണി​ക്കു​ക​യും ചെ​യ്​​തു.  ജി​ല്ല ക​ല​ക്​​ട​ർ എ. ​കൗ​ശി​ക​നാ​ണ്​ സ​ർ​ക്കാ​റി​​െൻറ അ​നു​മ​തി​യോ​ടെ  ശ്ര​മം ന​ട​ത്തി​യ​ത്. 

യു​നെ​സ്​​േ​കാ നി​രീ​ക്ഷ​ക​രെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ക​ല​ക്​​ട​ർ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ന​മ്മു​ടെ സ്​​കൂ​ൾ ക​ലോ​ത്സ​വ​ത്തി​​െൻറ പ്ര​ത്യേ​ക​ത ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​​െൻറ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത്​ അ​വ​ർ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്​ -ക​ല​ക്​​ട​ർ പ​റ​ഞ്ഞു. യു​നെ​സ്​​േ​കാ ന​ട​പ​ടി​ക​ൾ പെ​െ​ട്ട​ന്ന്​ ഉ​ണ്ടാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ല. ഇ​ത്ത​വ​ണ​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ത​വ​ണ എ​ത്തി​ക്കാ​ൻ  ശ്ര​മി​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​നും താ​ൽ​പ​ര്യ​മു​ണ്ട്. 38 ല​ക്ഷം പ്ര​തി​ഭ​ക​ളാ​ണ്​ ഉ​പ​ജി​ല്ല ത​ലം മു​ത​ൽ സ്​​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​​െ​ങ്ക​ടു​ക്കു​ന്ന​ത്. അ​തി​​െൻറ അ​ന്തി​മ​ഘ​ട്ട​മാ​യ സം​സ്​​ഥാ​ന മ​ത്സ​ര​ത്തി​ൽ 12,000ത്തോ​ളം പേ​ർ പ​െ​ങ്ക​ടു​ക്കു​ന്നു.

ലോ​ക​ത്ത്​ എ​വി​ടെ​യും കൗ​മാ​ര​ക്കാ​ർ​ക്കാ​യി ഇ​ങ്ങ​നെ​യൊ​രു ക​ലോ​ത്സ​വ​മി​ല്ല. ത​ന​ത്​ ക​ല​ക​ൾ അ​ട​ക്കം സ​ക​ല ക​ല​യും  ക​ലോ​ത്സ​വ​ത്തി​ൽ എ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലോ​ത്സ​വ​മെ​ന്ന്​ വി​ശേ​ഷി​പ്പി​ക്കു​േ​മ്പാ​ൾ​ത​ന്നെ ക​ലോ​ത്സ​വം കേ​ര​ള​ത്തി​ൽ ഒ​തു​ങ്ങി​പ്പോ​വു​ക​യാ​ണ്. രാ​ജ്യ​ത്തി​ന്​ പു​റ​ത്തും ഇ​തി​​െൻറ യ​ശ​സ്സ്​​ പ​ര​ക്ക​ണം. അ​തി​നാ​ണ്​ ശ്ര​മം. പൂ​ര​ങ്ങ​െ​ള​യും ഉ​ത്സ​വ​ങ്ങ​ളെ​യും വ​ള്ളം​ക​ളി​യെ​യും​പോ​െ​ല സ്​​കൂ​ൾ ക​ലോ​ത്സ​വ​ത്തെ​യും ടൂ​റി​സം ക​ല​ണ്ട​റി​ൽ ഉ​ൾ​െ​പ്പ​ടു​ത്താ​നും ശ്ര​മി​ക്കു​ന്നു​ണ്ട്​ -ക​ല​ക്​​ട​ർ പ​റ​ഞ്ഞു. 

Tags:    
News Summary - UNESCO Reoresentatives at Kalolsava Nagari - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.