പിണറായിയുടെ തലക്ക് ഇനാം: ആര്‍.എസ്.എസ് നേതാവിനെ പുറത്താക്കി


ഉജ്ജൈന്‍ (മധ്യപ്രദേശ്): മുഖ്യമന്ത്രി പിണറായി വിജയന്‍െറ തലവെട്ടി കൊണ്ടുവന്നാല്‍ തന്‍െറ സ്വത്തുക്കള്‍ വിറ്റും ഒരു കോടി രൂപ ഇനാം നല്‍കുമെന്ന വിവാദ പ്രസ്താവന നടത്തിയ ആര്‍.എസ്.എസ് സഹ പ്രചാര്‍ പ്രമുഖ് കുന്ദന്‍ ചന്ദ്രാവതിനെ പുറത്താക്കി.

പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമുയരുകയും ആര്‍.എസ്.എസ് നേതൃത്വം അദ്ദേഹത്തെ തള്ളിപ്പറയുകയും ചെയ്തതിന് പിറകെയാണ് നടപടി. ചന്ദ്രാവത് വഹിക്കുന്ന എല്ലാ സ്ഥാനങ്ങളില്‍നിന്നും അദ്ദേഹത്തെ പുറത്താക്കിയതായി ആര്‍.എസ്.എസ് മധ്യപ്രദേശ് മേധാവി പ്രകാശ് ശാസ്ത്രി അറിയിച്ചു.

സംഘ്പരിവാരത്തെക്കുറിച്ച് തെറ്റായ ധാരണയുണ്ടാക്കുന്ന പ്രസ്താവനയാണ് ചന്ദ്രാവത് നടത്തിയത്. ഇക്കാരണത്താലാണ് നടപടിയെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദ പരാമര്‍ശം നടത്തിയതിനാണ് ചന്ദ്രാവതിനെതിരെ നടപടിയെടുത്തതെന്ന് ആര്‍.എസ്.എസ് സഹ് പ്രചാര്‍ പ്രമുഖ് നന്ദകുമാറും അറിയിച്ചു.

പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നതായി ചന്ദ്രാവത് പ്രസ്താവന ഇറക്കിയിരുന്നു.  ആര്‍.എസ്.എസുകാരുടെ കൊലപാതകത്തില്‍ ദു$ഖിതനായിരുന്നതിനാലാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്‍െറ വിശദീകരണം. കേരളത്തില്‍നിന്ന് ഭീഷണി ഫോണ്‍ കോളുകള്‍ ലഭിച്ചതായും ചന്ദ്രാവത് പറഞ്ഞു. കഴിഞ്ഞദിവസം ഉജ്ജൈനിലെ ശഹീദ് പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബി.ജെ.പി എം.പി ചിന്താമണി മാളവ്യ, എം.എല്‍.എ മോഹന്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചന്ദ്രാവത് വിവാദ പ്രസ്താവന നടത്തിയത്.

300 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പകരമായി മൂന്നു ലക്ഷം കമ്യൂണിസ്റ്റ് തലകള്‍ ഭാരതമാതാവിന് കാണിക്കയായി സമര്‍പ്പിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. ചന്ദ്രാവതിന്‍െറ പ്രസ്താവനക്കെതിരെ ആര്‍.എസ്.എസ് കഴിഞ്ഞദിവസം തന്നെ രംഗത്തത്തെിയിരുന്നു. ചന്ദ്രാവതിന്‍െറ പ്രസ്താവന പുച്ഛിച്ച് തള്ളുന്നതായി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

 

 

 

Tags:    
News Summary - Under Fire Over Rs 1 Cr 'Bounty' on Kerala CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.