????? ??????? ???????? ???? ???????? ????? ??????????

കോവിഡ്: യു.കെ മലയാളികൾ ആശങ്കയിൽ 

തൃക്കരിപ്പൂർ: കോവിഡ് മരണസംഖ്യ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ യു.കെയിലുള്ള മലയാളികൾ ആശങ്കയിൽ. വിദ്യാർഥി, ആശ്രിത  വിസകളിൽ എത്തിയവർ വളരെ പ്രയാസത്തിലാണെന്ന് ലണ്ടനിലെ മലയാളികൾ പറയുന്നു. പ്രതിദിനം 600-700 കോവിഡ്  മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി ലണ്ടനിലെ സ്ട്രക്ച്ചറൽ എൻജിനീയറിങ്​ ഗവേഷക വിദ്യാർഥി പടന്നയിലെ മുഹമ്മദ് സാലി പറഞ്ഞു. രോഗലക്ഷണങ്ങളുള്ളവർക്കുപോലും വീടുകളിൽ കഴിയാനാണ് നാഷനൽ ഹെൽത്ത് സർവിസ് നിർദേശം.

ശ്വാസതടസ്സം ഉണ്ടാവുമ്പോൾ മാത്രമാണ് വൈദ്യസഹായത്തിന് ബന്ധപ്പെടാൻ സാധിക്കുക. ലോക്ഡൗൺ സമ്പൂർണമായി നടപ്പാക്കാത്തത് ആശങ്കക്കിടയാക്കുന്നു. രോഗികളുടെ ബാഹുല്യം താങ്ങാനാവാത്ത സാഹചര്യമാണ്. യാത്രക്കും പൊതുഗതാഗതത്തിനും വിലക്കില്ല. സ്‌കൂളുകളും അവശ്യവസ്തുക്കൾ അല്ലാത്ത വിപണിയും മാത്രമാണ് അടച്ചത്. പാർക്കുകളിലും മറ്റും എത്തുന്നവരിൽ ഒരു കുറവുമില്ല. ലണ്ടനിൽ ഇന്ത്യൻ സമൂഹം പൊതുവെ കുറവാണ്. ആശുപത്രികളിലും മറ്റും ജോലിനോക്കുന്നവർ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലാണ്  ചിതറിക്കഴിയുന്നത്.

ഇറ്റലി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള രാജ്യമായി ബ്രിട്ടൻ മാറുകയാണ്.മലയാളികൾ ഉൾ​െപ്പടെയുള്ള  വിദ്യാർഥികൾ പാർട്ട്ടൈം ജോലിക്കു പോകാൻ സാധിക്കാത്തതിനാൽ പ്രയാസത്തിലായി. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ ഫീസ് അടക്കേണ്ടിയും വരുന്നു. വാടകയാണ് മറ്റൊരു പ്രശ്​നം. വിവിധ തൊഴിൽ മേഖലയിൽ ഉള്ളവർക്ക്  ലോക്ഡൗൺ സമയത്ത് ശമ്പളത്തി​​െൻറ 80 ശതമാനത്തോളം നൽകിവരുന്നുണ്ട്.  പലരും ‘കാഷ് ഇൻ ഹാൻഡ്’ വ്യവസ്ഥയിൽ ജോലിനോക്കുന്നവരാണ്. ചിലത് നിയമപരവുമല്ല. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ എത്തിയവരാണ് ഏറെയും.

രാത്രിനേരം കുറവായ ലണ്ടനിൽ റമദാൻ വ്രതം 18 മണിക്കൂറോളം നീളുന്നു. കെ.എം.സി.സി, എം.എ.യു.കെ, എം.എം.സി.ഡബ്ല്യു.എ തുടങ്ങിയ സംഘടനകൾ മലയാളികൾക്ക് സഹായം എത്തിക്കുന്നത് വലിയ ആശ്വാസമാണ്. പഠനത്തോടൊപ്പം സ്വകാര്യ സ്ട്രക്ച്ചറൽ എൻജിനീറിങ്​ കമ്പനിയിൽ ജോലിചെയ്യുന്ന മുഹമ്മദ് സാലി ലോക്ഡൗണിൽ  കുടുംബസമേതം  ഈസ്​റ്റ്​ ലണ്ടനിലെ വീട്ടിൽ കഴിയുകയാണ്.

Tags:    
News Summary - uk expats in tension due to covid- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.