മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വർഗീയ ശക്തികളെ കൂട്ടിപിടിച്ചാണ് വിജയിച്ചതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. ഒരു വലിയരാഷ്ട്രീയ വഞ്ചനയെ തുറന്നുകാട്ടുകയാണ് എൽ.ഡി.എഫ് ചെയ്തത്. എൽ.ഡി.എഫിന്‍റെ രാഷ്ടീയ സംഘടനാ ശേഷി ഉപയോഗിച്ച് യു.ഡി.എഫിനെതിരെ മത്സരിച്ചു.
യു.ഡി.എഫ് അതേ സമയം അത്ര ധാർമികതയില്ലാത്ത പ്രവർത്തനം നടത്തിയാണ് വിജയിച്ചത്. തുടർച്ചയായി തോറ്റുകൊണ്ടിരുന്നു മണ്ഡലത്തിലാണ് എൽ.ഡി.എഫ് തോറ്റത്. അതുകൊണ്ട് ഇത് വലിയ തോൽവിയായി കാണേണ്ടതില്ല. ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ അടിത്തറക്ക് കോട്ടമൊന്നും സംഭിച്ചിട്ടില്ല. എന്നും എ. വിജയരാഘവൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.