Posted On
date_range Updated On
date_range യു.ഡി.എഫ് സംഘം നാളെ കുറിഞ്ഞി മേഖല സന്ദർശിക്കും
തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനമേഖലയിലെ ൈകയേറ്റങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഉന്നതതല സംഘം വെള്ളിയാഴ്ച സന്ദര്‍ശിക്കും. കൊട്ടക്കമ്പൂരിലെയും വട്ടവടയിലെയും ൈകയേറ്റ പ്രദേശങ്ങളാണ് സംഘം സന്ദര്‍ശിക്കുക. മേഖലയിലെ വന്‍കിട ൈകയേറ്റങ്ങള്‍ സംഘം പരിശോധിക്കും. നേരത്തേ മന്ത്രിതല സംഘം ഇവിടം സന്ദര്‍ശിച്ചിരുന്നെങ്കിലും ജോയ്സ് ജോര്‍ജ് എം.പിയുള്‍പ്പെടെയുള്ളവരുടെ വന്‍കിട ൈകയേറ്റങ്ങൾ കാണാതെപോവുകയാണ് ചെയ്തതെന്ന് യു.ഡി.എഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.