ലക്ഷദീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫി നേതാക്കൾ ഇന്ദിരഭവന് മുന്നിൽ പ്ലക്കാഡുമായി അണിനിരന്നപ്പോൾ (ചിത്രം: ബിമൽ തമ്പി)

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ യു.ഡി.എഫ് പ്രതിഷേധം

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികളിൽ യു.ഡി.എഫ് പ്രതിഷേധം. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് യു.ഡി.എഫ് ഘടകകക്ഷി നേതാക്കൾ പ്ലക്കാഡ് ഉയർത്തി പ്രതിഷേധിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതിഷേധത്തിന് നേതൃത്വം നൽകി.

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിനെ കേന്ദ്ര സർക്കാർ തിരികെ വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. രാജ്യത്ത് കേട്ടിട്ടില്ലാത്ത വിചിത്ര നിയമമാണ് അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്നത്. മനുഷ്യന്‍റെ ജീവിക്കാനുള്ള അവകാശത്തെയാണ് ഭരണകൂടം ചോദ്യം ചെയ്യുന്നതെന്നും സതീശൻ പറഞ്ഞു.

കേരളവുമായി അടുത്ത ബന്ധമുള്ള ലക്ഷദ്വീപിലെ സംഭവവികാസങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. യു.ഡി.എഫ് നേതാക്കൾ ലക്ഷദ്വീപ് സന്ദർശിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. 

Tags:    
News Summary - UDF Leaders protests against Lakshadweep administrator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.