തിരുവനന്തപുരം: സി.പി.എം-ബി.ജെ.പി എന്ത് തരം ഡീൽ നടന്നാലും യു.ഡി.എഫിന്റെ ഡീൽ ജനങ്ങൾക്കോപ്പമാണെന്ന് ഡോ. ശശി തൂരൂർ എം.പി. ബി.ജെ.പിക്ക് ഒന്നോ രണ്ടോ സീറ്റിൽ വിജയസാധ്യത ഉണ്ടെങ്കിൽ നോക്കാം. നമ്മളും ഒപ്പം മത്സരിക്കും. ബി.ജെ.പിയുടെ കൂടുതൽ സീറ്റ് തടയാനാണ് കോൺഗ്രസ് ശക്തമായ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. കേരളത്തിൽ മാറ്റത്തിന് സമയമായി. ആ മാറ്റം കോൺഗ്രസിന്റെ കൈകളിലൂടെയായിരിക്കും. ചിലയിടങ്ങളിൽ തൃകോണമത്സരങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രാചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടും മുഖ്യവിഷയം സി.പി.എം-ബി.ജെ.പി ഡീൽ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ട് പോകുകയാണ്. യു.ഡി.എഫ് ഉയർത്തികൊണ്ടുവന്ന ആരോപണങ്ങൾ ജനം തള്ളുമെന്നാണ് എൽ.ഡി.എഫ് പറയുന്നത്. ഡീൽ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് ഇന്നും മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു. യു.ഡി.എഫിന്റെ പരാജയഭീതിയാണ് ഡീൽ ആരോപണത്തിന് പിന്നിലെന്നും ആരോപണങ്ങൾ അടിസ്ഥാനമാല്ലാതതാണെന്നും എൽ.ഡി.എഫ് പറഞ്ഞു.
കേരളത്തിൽ ഭരണതുടർച്ചയുണ്ടാക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ. സീറ്റുകളുടെ എണ്ണം കുറഞ്ഞാലും എൽ.ഡി.എഫിന് ഭരണം ലഭിക്കും. യു.ഡി.എഫിന് 100 സീറ്റ് ലഭിച്ചാൽ ലോകാവസാനമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസിൽ രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ. വി.ഡി സതീശൻ വെറും ബഫൂണാണ്, കേരള രാഷ്ട്രീയത്തിലെ ജോക്കറാണ്. കെ. സുധാകരനെ സതീശന്റെ നേതൃത്വത്തിൽ വേട്ടയാടുകയാണ്. നിലവിൽ എൽ.ഡി.എഫിന് 66 സീറ്റ് ഉറപ്പാണ്. ബാക്കി അഞ്ചു സീറ്റ് അവരുടെ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് പിടിക്കും. രണ്ടു തവണ ഭരിച്ചതുകൊണ്ട് സ്വഭാവികമായും സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമുണ്ട്. കോൺഗ്രസിൽ എപ്പോഴും കലഹമാണ്. എം.പിമാരായ കെ. സുധാകരനും അടൂർ പ്രകാശും വലിയ പ്രതിഷേധത്തിലാണ്. യു.ഡി.എഫിൽ എല്ലാവരും നേതാക്കളാണ്. പരസ്പരം കാലുവാരുകയാണ് അവരുടെ സ്ഥിരം പണിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളിക്ക് 90 വയസ്സായി, അദ്ദേഹത്തിനെതിരെ താൻ ഒന്നും പറയുന്നില്ല. താൻ എന്തെങ്കിലും പറഞ്ഞാൽ അതേ ബാക്കിയാവൂ എന്ന് വി.ഡി. സതീശൻ. മുമ്പും തന്നെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. കോൺഗ്രസിൽനിന്നും മുഖ്യമന്ത്രി ഉണ്ടാക്കുമെന്ന് വെള്ളാപ്പള്ളി സമ്മതിച്ചിട്ടുണ്ട്. അതിൽ സന്തോഷമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.