ഉരുട്ടിക്കൊല: രേഖകളിൽ കൃത്രിമം കാട്ടാൻ നിർദേശമുണ്ടായതായി മൊഴി

തി​രു​വ​ന​ന്ത​പു​രം: ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ട്ടാ​ൻ  ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രി​ൽ​നി​ന്ന്​ നി​ർ​ദേ​ശ​മു​ണ്ടാ​യ​താ​യി സാ​ക്ഷി​യാ​യ പൊ​ലീ​സ്​ കോ​ൺ​​സ്​​റ്റ​ബി​ളി​​​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ.  ഫോ​ർ​ട്ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ  രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​നു​ള്ള നി​ർ​ദേ​ശം അ​ന്ന​ത്തെ സി.​ഐ ഇ. ​കെ.​സാ​ബു,എ​സ്.​ഐ ടി.​അ​ജി​ത് കു​മാ​ർ എ​ന്നി​വ​രാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്ന് അ​ന്ന​ത്തെ ഹെ​ഡ് കോ​ൺ​സ്​​റ്റ​ബി​ൾ ത​ങ്ക​മ​ണി​യാ​ണ്​ മൊ​ഴി ന​ൽ​കി​യ​ത്. 

12 വ​ർ​ഷ​ത്തി​നു ശേ​ഷം ഇ​ക്കാ​ര്യം പ​റ​യു​മ്പോ​ൾ വേ​ദ​ന​യു​ണ്ടെ​ന്നും സാ​ക്ഷി  കോ​ട​തി മു​മ്പാ​കെ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തു കൂ​ടാ​തെ സി.​ഐ ഓ​ഫി​സി​ൽ​നി​ന്നും ചോ​ദ്യം ചെ​യ്​​ത ശേ​ഷം മ​രി​ച്ച ഉ​ദ​യ​കു​മാ​റി​നെ ഇ​രു​തോ​ളി​ലും തൂ​ക്കി​എ​ടു​ത്തു​കൊ​ണ്ട് വ​ന്ന​ത് അ​ന്ന​ത്തെ കേ​ൺ​സ്​​റ്റ​ബി​ൾ​മാ​രാ​യ ജി​ത​കു​മാ​റും ശ്രീ​ക​മാ​റും ചേ​ർ​ന്നാ​യി​രു​ന്നു.  ഇൗ ​ര​ണ്ട്​ പൊ​ലീ​സു​കാ​രും കേ​സി​ൽ പ്ര​തി​ക​ളാ​ണ്. 
ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ കേ​സി​​​െൻറ വി​ധി​യി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തും.  കേ​സി​​​െൻറ വി​ചാ​ര​ണ​യി​ൽ ഇ​തു​വ​രെ മൊ​ഴി ന​ൽ​കി​യ​വ​രെ​ല്ലാം മൊ​ഴി മാ​റ്റി​പ്പ​റ​ഞ്ഞി​രു​ന്നു. മു​ൻ ഹെ​ഡ് കോ​ൺ​സ്​​റ്റ​ബി​ൾ വി​ജ​യ​കു​മാ​ർ മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി വ​രെ  മാ​റ്റു​ക​യാ​യി​രു​ന്നു. കേ​സി​ലെ അ​ഞ്ചാം സാ​ക്ഷി​യും മാ​പ്പു​സാ​ക്ഷി​യു​മാ​യ ത​ങ്ക​മ​ണി​യു​ടെ ഈ ​മൊ​ഴി നി​ർ​ണാ​യ​ക​മാ​ണ്. 
2005 സെ​പ്റ്റം​ബ​ർ 27ന് ​രാ​ത്രി 10.30 ഇ.​കെ.​സാ​ബു​വി​​​െൻറ  നേ​തൃ​ത്വ​ത്തി​െ​ല ​െപാ​ലീ​സ് സം​ഘ​മാ​ണ് ഉ​ദ​യ​ക​മാ​റി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ഉ​ദ​യ​കു​മാ​റി​നെ ഉ​രു​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സി.​ബി.​ഐ കേ​സ്.

Tags:    
News Summary - udayakumar murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.