കെ.കെ. ഷാഹിന (Photo: facebook.com/shahinanafeesa)

യു.എ.പി.എ ചുമത്തിയത് മഅ്ദനി കേസിൽ വസ്തുത കണ്ടെത്തിയതിന് -ഷാഹിന

കാക്കനാട്: മഅ്ദനിക്കെതിരായ ബോംബ് സ്‌ഫോടന കേസിലെ സാക്ഷി മൊഴികള്‍ വ്യാജമാണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയതിന്‍റെ പേരിലാണ് തനിക്കെതിരെ യു.എ.പി.എ ചുമത്തിയതെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകയും അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാര ജേത്രിയുമായ കെ.കെ. ഷാഹിന. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

കർണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറാണ് തനിക്കെതിരെ യു.എ.പി.എ ചുമത്തിയത്. വസ്തുതകള്‍ നിരത്തി തെളിവു സഹിതമാണ് താന്‍ വാര്‍ത്ത നല്‍കിയത്. എന്നിട്ടും കരിനിയമം ചുമത്തപ്പെട്ടുവെന്നും ഷാഹിന പറഞ്ഞു.

Tags:    
News Summary - UAPA imposed for fact-finding in Madni case - Shahina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.