Posted On
date_range Updated On
date_range പോപുലർ ഫ്രണ്ടിനെ അനുകൂലിച്ച് പ്രകടനം നടത്തിയവർക്കെതിരെ യു.എ.പി.എ
നെടുങ്കണ്ടം: നെടുങ്കണ്ടം ബാലൻപിള്ള സിറ്റിയിൽ പോപുലർ ഫ്രണ്ടിനെ അനുകൂലിച്ച് പ്രകടനം നടത്തിയ ഏഴ് പേർക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു.
സംഘടനയെ നിരോധിച്ചതിന് പിന്നാലെ ബുധനാഴ്ചയായിരുന്നു പ്രകടനം. അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനും സംഘം ചേർന്നതിനും അന്നുതന്നെ നെടുങ്കണ്ടം പൊലീസ് കേസെടുത്തിരുന്നു. പ്രകടനം നടത്തിയവർ ഒളിവിലാണ്. കൂടുതൽ പേർ പ്രകടനത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.