Posted On
date_range Updated On
date_range നിയന്ത്രിത മരുന്നുകളുമായി യുവാവും യുവതിയും എക്സൈസിന്റെ പിടിയിൽ
തുറവൂർ: നിയന്ത്രിത മരുന്നുകളുമായി യുവാവും യുവതിയും പിടിയിൽ. കൊച്ചി സ്വദേശി കൊച്ചുപറമ്പിൽ വീട്ടിൽ കെ.എസ്. വിഷ്ണു (25), തിരുവാങ്കുളം കരിങ്ങാച്ചിറ പാലത്തിങ്കൽ വീട്ടിൽ സൂര്യപ്രഭ (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുറവൂരിന് സമീപം വാഹനപരിശോധനക്കിടയിലാണ് ഇരുവരെയും എക്സൈസ് സംഘം പിടികൂടിയത്.
നിശ്ചിത അളവിന് കൂടുതൽ കഴിച്ചാൽ ലഹരിക്ക് തുല്യമായ മരുന്നുകളാണ് ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. ഡോക്ടറിന്റെ ചീട്ടുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന മരുന്നുകളാണ് ഇവ. എങ്ങനെ ഇവർക്ക് മരുന്നുകൾ ലഭിച്ചെന്ന വിവരം അന്വേഷിച്ച് വരുകയാണ് പൊലീസ്. ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.