ദുരന്തമുണ്ടായ പാറക്കുളം. ഇൻസെറ്റിൽ മരിച്ച രഞ്ജിത്ത്
Posted On
date_range Updated On
date_range പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
കട്ടപ്പന: ഇടുക്കിയിൽ രണ്ട് യുവാക്കൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു. വണ്ടൻമേട് ചേറ്റുകുഴിയിലാണ് സംഭവം. മംഗലംപടി സ്വദേശികളായ രഞ്ജിത് (26), പ്രദീപ് (24) എന്നിവരാണ് മരിച്ചത്. പാറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടമുണ്ടായതായാണ് വിവരം. അഞ്ച് സുഹൃത്തുക്കളാണ് കുളിക്കാനിറങ്ങിയത്. മൂന്നുപേർ രക്ഷപെട്ടു.
കട്ടപ്പനയിൽ നിന്നെത്തിയ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വൈകീട്ടോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പുറ്റടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.