ഇടുക്കിയിൽ ജീപ്പ് ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

കട്ടപ്പന: അണക്കര ചെല്ലാർകോവിലിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലേക്ക് തൊഴിലാളികളുമായി പോകുന്ന ജീപ്പും യുവാക്കൾ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലൻ കെ. ഷിബു എന്നിവരാണ് മരിച്ചത്. ഇടുക്കി ചെല്ലാർകോവിലിൽ ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. ജീപ്പ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ യുവാക്കളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടൻ മേട് പൊലീസ് കേസെടുത്തു.

Tags:    
News Summary - Two youths die after being hit by a jeep and a bike in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.