കോഴിക്കോട് ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

കോഴിക്കോട്: വെസ്റ്റ്ഹിലില്‍ ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വെസ്റ്റ്ഹില്‍ ഭട്ട് റോഡില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം ഗാലക്സി ബില്‍ഡിങ്ങിനടുത്ത് പൂക്കാട്ടില്‍ വീട്ടില്‍ പരേതനായ വേണുവിന്‍െറ മകന്‍ അനൂപ് (21), വെസ്റ്റ്ഹില്‍ തൈക്കൂട്ടം പറമ്പില്‍ കിട്ടുവീട്ടില്‍ അനില്‍കുമാറിന്‍െറ മകന്‍ അരുണ്‍ (22) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വെസ്റ്റ്ഹില്‍ ഹരിത വീട്ടില്‍ അശ്വിന്‍ (18) ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി പത്തരയോടെ വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപം വരയ്ക്കല്‍ റോഡില്‍ കേളുകുട്ടികാവിന് സമീപമാണ് അപകടം. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലത്തെിച്ചത്. അപകട കാരണം വ്യക്തമല്ല. അനൂപ് ബീച്ചാശുപത്രിയില്‍ എത്തും മുമ്പെ മരിച്ചു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അരുണിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12 മണിയോടെ മരിച്ചു. അനൂപിന്‍െറ പിതാവ് ടി.പി. വേണു രണ്ടുമാസം മുമ്പാണ് മരിച്ചത്. എ.സി മെക്കാനിക്കാണ് അനൂപ്. മാതാവ്: ബീന. സഹോദരി: അഞ്ജു. സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു അരുണ്‍. മാതാവ്: ഉദയവല്ലി. സഹോദരന്‍: അഖില്‍. 
 

Tags:    
News Summary - two youth died in accident calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.