വൈപ്പിന്‍: കോയമ്പത്തൂരില്‍നിന്നെത്തി വൈപ്പിൻവളപ്പ് തീരത്ത് കുളിക്കാനിറങ്ങിയ യമന്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളെ കടലിൽ കാണാതായി. കോയമ്പത്തൂര്‍ പൊള്ളാച്ചി റോഡ് രത്തിനം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികളായ അബ്ദുല്‍സലാം അവദ് (21), ജുബ്രാന്‍ ഖലീല്‍ (22) എന്നിവരെയാണ് കാണാതായത്. ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.
തിങ്കളാഴ്ച ഉച്ചക്ക് 12.40നാണ് സംഭവം. ഇന്നോവ കാറില്‍ ഉച്ചക്ക് പന്ത്രണ്ടോടെ ബീച്ചിലെത്തിയ ഒമ്പതംഗ സംഘം തീരത്തുനിന്ന് അകലെയല്ലാതെ കുളിക്കുകയായിരുന്നു. ഏറെനേരം തീരത്ത് ചെലവഴിച്ച് ചിത്രങ്ങൾ പകർത്തിയശേഷമാണ് ഇവർ കുളിക്കാൻ കടലിൽ ഇറങ്ങിയത്.
രണ്ടുപേര്‍ കുറച്ച് അകലേക്ക് പോകുന്നത് തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കണ്ടു. അവര്‍ വിളിച്ചുകൂകിയെങ്കിലും ഒഴുക്കിൽപെട്ട ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് കോസ്റ്റ് ഗാര്‍ഡ് ബോട്ട്, ഫിഷറീസ് ബോട്ട്, നാവികസേന ഹെലികോപ്റ്റര്‍, അഗ്നിരക്ഷാസേന, പൊലീസ് വിഭാഗങ്ങള്‍ തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.