കൊച്ചി: കേരളം സന്ദർശിക്കാനെത്തിയ യമൻ സംഘത്തിലെ രണ്ടു പേരെ കടലിൽ കാണാതായി. ഒമ്പതു പേരടങ്ങുന്ന സംഘമാണ് കേരളത്തിൽ സന്ദർശനത്തിന് എത്തിയത്. ജുബ്രാൻ, അബ്ദുൽ സലാം എന്നിവരെയാണ് കാണാതായത്.
ഞാറക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഭാഷാപരമായ തടസ്സങ്ങൾ മൂലം ഇവർക്ക് മനസ്സിലായിരുന്നില്ല. വിവരമറിഞ്ഞ് കോസ്റ്റ് ഗാർഡും നാവിക സേനയും ഫയർ ഫോഴ്സും തിരച്ചിൽ നടത്തുന്നുണ്ട്. സ്ഥിരം അപകടമേഖലയിലാണ് ഇവരെ കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.