രണ്ടാഴ്​ച പിന്നിട്ട്​ സർക്കാർ ഡോക്ടർമാരുടെ നിൽപ് സമരം

തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ കെ.ജി.എം.ഒ.എ നേതൃത്വത്തിൽ നടത്തിവരുന്ന നിൽപ് സമരം രണ്ടാഴ്​ച പിന്നിട്ടു. ചൊവ്വാഴ്ച കാസർകോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധം മുന്‍ സംസ്ഥാന സെക്രട്ടറി ഡോ.കെ. ദിനേഷ് ഉദ്ഘാടനം ചെയ്തു.

ഡോക്ടർമാരെ തെരുവിലിറക്കാതെയും പണിമുടക്കിലേക്ക് തള്ളിവിടാതെയും ന്യായമായ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നീക്കം സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ്​ ഡോ. ജി.എസ് വിജയകൃഷ്ണൻ, ഡോ.എ. ജമാൽ അഹമ്മദ്, ഡോ. ശ്യാം സുന്ദർ, ഡോ. രമേഷ്, ഡോ. മുഹമ്മദ് റിയാസ്, ഡോ. സുരേശൻ, ഡോ. നാരായണ നായ്ക്, ഡോ. എം. മുഹമ്മദ്, ഡോ.എം. കുഞ്ഞിരാമൻ, ഡോ.സി. സുകു, ഡോ. പി.വി. സുനിൽ ചന്ദ്രൻ, ഡോ. ശരത്ത്, ഡോ. പ്രസാദ് തോമസ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Two weeks after the government doctors' strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.