ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

കോട്ടയം: ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനത്താണ് സംഭവം. മാടപ്പള്ളി പൊൻപുഴക്കുന്നിൽ താമസിക്കുന്ന ആദർശ്, അഭിനവ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ചെമ്പുംപുറത്ത് പാറക്കുളത്തിൽ വീണായിരുന്നു അപകടം.

ചൂണ്ടയിടുന്നതിനിടെ ഒരാൾ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കവേ രണ്ടാമത്തെ കുട്ടിയും വെള്ളത്തിൽ വീണതായാണ് വിവരം. ചങ്ങനാശ്ശേരി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ പാറക്കുളത്തിൽനിന്ന് കണ്ടെടുത്തു. മൃതദേഹങ്ങൾ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അഭിനവ് ആറാം ക്ലാസ് വിദ്യാർഥിയാണ്. ആദർശ് പത്താം ക്ലാസിലും.

Tags:    
News Summary - Two students drowned to death after falling into the pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.