Posted On
date_range Updated On
date_range പാലിയേക്കര ടോൾപ്ലാസയിലുണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് സാരമായ പരിക്ക്
ആമ്പല്ലൂർ (തൃശൂർ): പാലിയേക്കര ടോള്‍പ്ലാസയില്‍ കത്തി കുത്തേറ്റ് രണ്ട് സുരക്ഷാജീവനക്കാര്‍ക്ക് സാരമായി പരുക്കേറ്റു. ടി.ബി. അക്ഷയ്, നിധിന് ബാബു എന്നിവര്‍ക്കാണ് പരുക്ക്. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം.
രണ്ടംഗ സംഘമാണ് അക്രമം നടത്തിയത്. പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി കാറിലെത്തിയ മറ്റൊരുസംഘം, ജീവനക്കാരുമായി തര്‍ക്കിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിന്റെ തുടര്‍ച്ചയായി നടന്ന അക്രമമാണോ ഇതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.