Posted On
date_range Updated On
date_range രണ്ട് ശബരിമല തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ രണ്ട് തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് കൂടല്ലൂർ സ്വദേശി എസ്. ജയകുമാർ (55), തിരുവനന്തപുരം സ്വദേശി സുരേഷ് ബാബു (68) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച്ച രാവിലെ 6.25 ന് മല കയറുന്നതിനിടെ നീലിമലയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുരേഷ് ബാബുവിനെ പമ്പ. ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ജയകുമാർ വ്യാഴം പുലർച്ചെ 5.30ന് ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ നടപ്പന്തലിൽ വെച്ച് ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.