വിദ്യാർഥികളെ മർദിച്ച സംഭവം; രണ്ട്​ പൊലീസ്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ

കായംകുളം: കായംകുളത്ത്​ ​നോമ്പുകാരായ വിദ്യാർഥികളെ അകാരണമായി മർദിച്ച സംഭവത്തിൽ രണ്ട്​ പൊലീസ്​ ഉദ്യോഗസ്ഥരെ സസ്​പെൻഡ്​ ചെയ്​തു. എസ്​.​െഎ മഞ്​ജുദാസ്​, ​പ്രബേഷൻ എസ്​.​െഎ സുധീഷ്​ എന്നിവർക്കെതിരെയാണ്​ നടപടി. സി.പി.എം എരുവ ലോക്കൽ കമ്മിറ്റി അംഗം മേടമുക്ക്​ തുണ്ടിൽ ഫാത്തിമ മൻസിലിൽ എം.എ. സമദി​​​െൻറ മകൻ അംജദിനെ (15) മർദിച്ച സംഭവത്തിലാണ്​ നടപടി.  ബുധനാഴ്​ച ഉച്ചയോടെ എം.എസ്​.എം സ്​കൂളിനു​ സമീപം അസീംകോ​േട്ടജിന്​ മുന്നിലായിരുന്നു സംഭവം. 

സുഹൃത്ത്​ ഹാറൂണുമായി സംസാരിച്ചുനിൽക്കെ പൂവാലന്മാരെ തേടി​യിറങ്ങിയ പൊലീസ്​ വീടിനു​ മുന്നിൽ സംസാരിച്ചുനിന്നിരുന്ന ഇരുവർക്കും നേരെ തിരിയുകയായിരുന്നു. വീട്ടിലേക്ക്​ ഒാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അംജദിനെ തടഞ്ഞുനിർത്തി മനുഷ്യത്വരഹിതമായി ഉപദ്രവിക്കുകയായിരുന്നു. തടയാനെത്തിയ സ്​ത്രീകളടക്കമുള്ളവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയും ചെയ്​തിരുന്നു. 

സംഭവം വിവാദമായതോടെ മന്ത്രി ജി. സുധാകരൻ വിഷയത്തിൽ ഇടപെടുകയും സസ്​പെൻഷൻ അടക്കം നടപടി സ്വീകരിക്കണമെന്ന്​ റേഞ്ച്​ ​െഎ.ജി പി. വിജയനോട്​ ​ഫോണിൽ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. ഡിവൈ.എസ്​.പി നടത്തിയ പ്രാഥമികാന്വേഷണത്തിൽ പൊലീസുകാരുടെ ഭാഗത്ത്​ വീഴ്​ചയുണ്ടായതായി കണ്ടെത്തി. തുടർന്ന്​ സമർപ്പിച്ച റിപ്പോർട്ടി​​​െൻറ അടിസ്​ഥാനത്തിൽ എസ്​.​െഎമാരായ മഞ്​ജുദാസിനെയും സുധീഷിനെയും എ.ആർ ക്യാമ്പിലേക്ക്​ മാറ്റിയിരുന്നു. മകനെ അകാരണമായി മർദിച്ച ഉദ്യോഗസ്ഥരെ സർവിസിൽനിന്ന്​ പുറത്താക്കണമെന്നാവശ്യപ്പെട്ട്​ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന്​ സമദ്​ പറഞ്ഞു.


 

Tags:    
News Summary - two polic officers get suspension on studets beat issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.