കൊണ്ടോട്ടി: മയക്കുമരുന്ന് ഇനത്തിൽ പെട്ട മെറ്റാ ആംഫീറ്റമീൻ മയക്കുമരുന്നുമായി രണ്ട് പേരെ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടി. എടവണ്ണ വാളപറമ്പൻ അബ്ദുൾ ജസീൽ (24) മഞ്ചേരി പുൽപ്പറ്റ അരിമ്പ്രത്തൊടിയിൽ മുഹമ്മദ് ജുനൈദ്(25) എന്നിവരെ കൊണ്ടോട്ടിയിൽ വെച്ചാണ് പിടികൂടിയത്.
മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ സ്കൂൾ കോളേജ് വിദ്യാർഥികൾക്കാണ് ഇവർ പ്രധാനമായും വിൽപന നടത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 4 ദിവസം മുൻപാണ് പ്രതികൾ പച്ചക്കറി വണ്ടിയിൽ ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് കടത്തികൊണ്ടു വന്നത്. ഇവരിൽ നിന്നും 34 പാക്കറ്റുകൾ പിടിച്ചെടുത്തു. കോഴിക്കോട് ,മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് മയക്കു മരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായത്. ഇവരെ ഒരു മാസത്തോളമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇവരിൽ നിന്നും ഈ സംഘത്തിൽ ഉൾപ്പെട്ട മറ്റ് ആളുകളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.