പീരുമേട്: അതിർത്തി തർക്കത്തിൽ റിട്ട. എസ്.ഐയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പഴയ പാമ്പനാർ മരിയ ഹൗസിൽ ബ്രൂണോ പുഷ്പരാജ് (29), പാമ്പനാർ കുഴിയാത്ത ആൽബിൻ രാജു (27) എന്നിവരെയാണ് പീരുമേട് പൊലീസ് പിടികൂടിയത്. മുണ്ടക്കയം വെള്ളനാടികൊടുക പാലം സ്വദേശി കാവിൽ ടി.കെ. ശിവദാസിനാണ് (70) ഗുരുതര പരിക്കേറ്റത്.
19ന് ഉച്ചക്ക് 12ന് പഴയ പാമ്പനാറിലാണ് സംഭവം. പ്രതികള്‍ ഇരുവരും ചേര്‍ന്ന് റോഡിലൂടെ നടന്ന് വരുകയായിരുന്ന വയോധികനെ ആക്രമിക്കുകയായിരുന്നു. അടിച്ചുവീഴ്ത്തിയ ശേഷം നിലത്തിട്ടും മർദിച്ചുവെന്ന് പരാതിയിൽ പറയുന്നു. തലക്കും മുഖത്തും കാലിനും സാരമായി പരിക്കേറ്റു. ഡി.വൈ.എഫ്.ഐ ഭാരവാഹിയാണ് ആൽബിൻ രാജു.
ബ്രൂണോയുടെ വീടും ശിവദാസന്‍റെ പുരയിടവും സംബന്ധിച്ച് ഏറെക്കാലമായി അതിർത്തിത്തര്‍ക്കം ഉണ്ടായിരുന്നു. ഈ വിഷയത്തിൽ പൊലീസ് കേസുമുണ്ട്.
വധശ്രമത്തിന് കേസെടുത്തതോടെ ഒളിവിപോയ പ്രതികളെ എസ്.എച്ച്.ഒ വി.സി. വിഷ്ണുകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് സംഘത്തിൽ എസ്.ഐ ഇസ്മയിൽ, എസ്.സി.പി.ഒമാരായ ജിമ്മി, റജി, സി.പി.ഒ ഹരീഷ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.