വാഹനം തല്ലിത്തകര്‍ത്ത് റീല്‍സിട്ടു; രണ്ട് പേര്‍ അറസ്റ്റില്‍

കൂറ്റനാട്: ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകപോക്കലിന്‍റെ ഭാഗമായി വാഹനം തല്ലിതകര്‍ത്ത സംഭവത്തിൽ രണ്ടു പേര്‍ അറസ്റ്റില്‍. കുന്നംകുളം കരിക്കാട് സ്വദേശികളായ നൗഷാദ് (32), സവാദ് (30) എന്നിവരെയാണ് ചാലിശ്ശേരി സി.ഐ സതീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.

ചാലിശ്ശേരി പെരിങ്ങോട് സ്വദേശിയുടെ പരാതിയിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് വിഷയത്തിലടക്കം ഇവര്‍ തമ്മില്‍ വൈരാഗ്യമുള്ളതായി പറയപ്പെടുന്നു.

അറസ്റ്റിലായ പ്രതികള്‍ പരാതിക്കാരന്‍റെ വീട്ടില്‍നിന്നും ബൈക്ക് എടുത്ത് പൊതുറോഡില്‍ എത്തിച്ച് തല്ലി തകര്‍ക്കുകയും ഈ രംഗം ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ റീല്‍സായി പ്രചരിപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ വീണ്ടും ആവര്‍ത്തിക്കുമെന്ന് ആക്രോശിക്കുകയും ചെയ്തു.

പ്രതികള്‍ നിരവധി കേസുകളിൽ ജയില്‍ ശിക്ഷ അനുഭവിച്ചവരും കാപ്പ ചുമത്തിയവരുമാണ്. എസ്.ഐ ഋഷിപ്രസാദ്, ക്രൈംസ്കോഡ് അംഗങ്ങളായ അബ്ദുൽ റഷീദ്, ജോളി, പ്രശാന്ത് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Two people arrested for destroying bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.