രണ്ടുപേർക്ക് കൂടി സിക്ക വൈറസ് ബാധ, രോഗബാധിതർ 37 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​യി​ക്കോ​ണം സ്വ​ദേ​ശി​നി (41), കു​മാ​ര​പു​രം സ്വ​ദേ​ശി​നി​യാ​യ ഡോ​ക്ട​ര്‍ (31) എ​ന്നി​വ​ര്‍​ക്കാ​ണ് സി​ക്ക വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇതോടെ സംസ്ഥാനത്ത് ആകെ സിക്ക ബാധിതച്ചവരുടെ എണ്ണം 37 ആയി.

ഏ​ഴ് പേ​രാ​ണ് നി​ല​വി​ല്‍ രോ​ഗി​ക​ളാ​യു​ള്ള​ത്. എ​ല്ലാ​വ​രു​ടേ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. സിക്ക വൈറസിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

Tags:    
News Summary - Two more were infected with the sikka virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.