അറസ്റ്റലായ സാലിഫ്, ഉബൈസ്
Posted On
date_range Updated On
date_range മയക്കുമരുന്നിന് അടിമയാക്കി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
കല്പകഞ്ചേരി: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കൾ കൂടി അറസ്റ്റില്‍. ഒളിവിലായിരുന്ന വളവന്നൂര്‍ സ്വദേശികളായ കുണ്ടില്‍ മുഹമ്മദ് സാലിഫ് (22), കുണ്ടില്‍ മുഹമ്മദ് ഉബൈസ് (21) എന്നിവരെയാണ് കല്പകഞ്ചേരി പൊലീസ് കര്‍ണാടക അതിര്‍ത്തിയായ കുടകില്‍ നിന്ന് പിടികൂടിയത്.
കേസിൽ തുവ്വക്കാട് സ്വദേശി ചങ്ങണക്കാട്ടില്‍ മുഹമ്മദ് അഫ്ലഹ്, ഒഴൂര്‍ തലക്കട്ടൂര്‍ ചാന്നാട്ട് വീട്ടില്‍ മുഹമ്മദ് റാസിക് എന്നിവർ നേരത്തെ പിടിയിലായിരുന്നു. മയക്കുമരുന്നിന് അടിമയാക്കിയാണ് ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാക്കി പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.