യുട്യൂബ്​ വിഡിയോ നോക്കി ചാരായം വാറ്റാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്​റ്റിൽ 

കാലടി: യുട്യൂബ്​ വിഡിയോ നോക്കി ചാരാൻ വാറ്റാൻ ശ്രമിച്ച രണ്ടു യുവാക്കൾ ​െപാലീസ്​ പിടിയിൽ. മലയാറ്റൂർ കൊറ്റമം തളിയൻ വീട്ടിൽ ടി​േൻറാ ജോസഫ് (32), തളിയൻ വീടിൽ ഷിനോയ് (32) എന്നിവരാണ്​ പൊലിസ് പിടിയിലായത്. ഇവരിൽനിന്നും 50 ലിറ്റർ വാഷും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. 

വെള്ളിയാഴ്ച വൈകീട്ട് കൊറ്റമം പള്ളിക്കടവിൽ പുഴയുടെ സമീപത്തെ കുറ്റിക്കാടിന്​ സമീപത്തുനിന്നാണ്​ ഇവർ പോലിസ് പിടിയിലായത്. യൂട്യൂബിൽ നിന്ന്​ ചാരായം വാറ്റുന്ന വിഡിയോ ഡൗൺലോഡ് ചെയ്ത ശേഷം ഉപകരണങ്ങൾ തയാറാക്കിയാണ്​ചാരായം നിർമിക്കാൻ ഒരുങ്ങിയത്​. ഒന്നാം പ്രതിയായ ടി​േൻറാ ജോസഫ് നിരവധി കേസിൽ പ്രതിയാണ്. ഇംഗ്ലണ്ടിൽ ജോലി ചെയ്​തിരുന്ന രണ്ടാം പ്രതി ലോക്ഡൗണിന് മുമ്പ്​ ലീവിന് വന്നതാണ്​.

പെരിയാറി​​െൻറ തീരത്തുള്ള കുളിക്കടവിന് സമീപ​െത്ത കുറ്റിക്കാടാണ് പ്രതികൾ വാറ്റാനായി തിരഞ്ഞെടുത്തത്. കുളിക്കടവാകുമ്പോൾ ജനശ്രദ്ധ ഉണ്ടാകില്ലെന്നാണ്​ കരുതിയിരുന്നതെന്നും ​പ്രതികൾ പറഞ്ഞു. 

കാലടി സർക്ക്​ൾ ഇൻസ്പെക്ടർ എം.ബി. ലത്തീഫി​​െൻറ നേതൃത്വത്തിൽ എസ്.ഐമാരായ ജെയിംസ് മാത്യു, എം.എൻ. സുരേഷ്, എ. എസ്.ഐ ഷിജു, സി.പി.ഒമാരായ സജിത്ത് കുമാർ, വിത്സൻ, സെബാസ്​റ്റ്യൻ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി .

Tags:    
News Summary - Two Mens Arrested At Kalady -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.