ആലപ്പുഴയിൽ വാനിന്റെ ടയർ മാറ്റുന്നതിനിടെ ലോറി ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം

ലോഡുമായി വരുന്നതിനിടെ പഞ്ചറായ പിക്കപ് വാനിന്റെ ടയര്‍ മാറ്റിക്കൊണ്ടിരിക്കെ ലോറിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ ആലപ്പുഴ പൊന്നാംവെളിയിലാണ് അപകടം. വാൻ ഡ്രൈവറായ എറണാകുളം ചൊവ്വര സ്വദേശി ബിജു, ടയര്‍ മാറ്റാന്‍ സഹായിക്കാനെത്തിയ വാസുദേവന്‍ (58) എന്നിവരാണ് മരിച്ചത്.

വാൻ പഞ്ചറായതിനെ തുടർന്ന് ഡ്രൈവർ ബിജു വണ്ടി റോഡിന്റെ സൈഡിലേക്ക് ഒതുക്കി ടയർ മാറ്റാൻ തുടങ്ങി. സൈക്കിളിൽ ഇതുവഴി എത്തിയ വാസുദേവൻ സഹായിക്കാൻ കൂടിയതായിരുന്നു. രാവിലെ ആറു മണിയോടെയാണ് അപകടം. രണ്ടുപേരും ചേര്‍ന്ന് ടയര്‍ മാറ്റികൊണ്ടിരിക്കെ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് വിവരം. കുപ്പിവെള്ള ലോഡുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ബിജു.

ഇതിനിടെ പൊന്നാംവെളിയില്‍വെച്ച് വാഹനത്തിന്റെ ടയര്‍ പഞ്ചറാകുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതെന്നെ ഇരുവരും മരിച്ചു. ബിജുവിന്റേയും വാസുദേവന്റേയും മൃതദേഹങ്ങള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെളിച്ചക്കുറവ് മൂലം വാഹനം നിര്‍ത്തിയിട്ടത് കണ്ടിട്ടില്ല എന്നാണ് ലോറി ഡ്രൈവര്‍ നല്‍കിയ മൊഴിയെന്ന് പൊലീസ് അറിയിച്ചു. വാസുദേവൻ സഞ്ചരിച്ച സൈക്കിൾ പിക്കപ് വാനിൽ ചാരിവെച്ച നിലയിൽ കാണാനുണ്ട്. 

Tags:    
News Summary - Two killed in lorry accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.