കോട്ടക്കൽ അപകടം: പിഞ്ചുകുഞ്ഞും വ്യാപാരിയും മരിച്ചു, 28 പേർക്ക് പരിക്ക്

കോട്ടക്കൽ: എടരിക്കോട് മമ്മാലിപ്പടിയിൽ ട്രെയിലർ വാഹനങ്ങളിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മരണം രണ്ടായി. പിഞ്ചുകുഞ്ഞും ഫർണിച്ചർ വ്യാപാരിയുമാണ് മരിച്ചത്. 28 പേർക്ക് പരിക്കേറ്റു.

ഫർണിച്ചർ വ്യാപാരി ഒതുക്കുങ്ങൽ പള്ളിപ്പുറം വടക്കേതിൽ മുഹമ്മദലി (ബാവാട്ടി -47), വടക്കാഞ്ചേരി തിരുമുറ്റിക്കോട് അക്കര ബഷീറിൻ്റെ മകൾ ദുഅ ( ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്.

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് തിരൂർ എടരിക്കോട് പാതയിലേക്ക് തുറന്നുകൊടുത്ത മമ്മാലിപ്പടിയിലെ സർവിസ് റോഡിലാണ് അപകടം. ആറുവരിപ്പാതയിൽനിന്ന് ഇറങ്ങി വന്ന ട്രെയിലർ മുൻപിലുണ്ടായിരുന്ന 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി 8.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്ര​വേശിപ്പിച്ചു.

Tags:    
News Summary - two killed in kottakkal edarikode mammalippady accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.