Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തിൽ വാഹനാപകടം: രണ്ടു പേർക്ക് പരിക്ക്
വൈത്തിരി: താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിനു സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികർ ചുള്ളിയോട് സ്വദേശികളായ റാഷിദ്, ഷെരീഫ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.
ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാർ ഗർത്തത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
കൽപ്പറ്റ അഗ്നിശമന സേനയും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ഇരുവരെയും മുകളിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.