Posted On
date_range Updated On
date_range ട്രെയിനിൽ നിന്ന് വീണ് രണ്ടു പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് വടകര സ്വദേശികൾ
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് രണ്ടു പേർക്ക് പരിക്ക്. വടകര സ്വദേശികളായ രോജിത്ത് (40), അഖിൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ നിലഗുരുതരമാണ്. സാരമായ പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലെ ജനറൽ കംമ്പാർട്ട്മെന്‍റിൽ നിന്നാണ് ഇവർ വീണത്. കോഴിക്കോട് വെള്ളയിൽ ഭാഗത്തുവെച്ചാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.