രവീന്ദ്രൻ, അരവിന്ദാക്ഷൻ
Posted On
date_range Updated On
date_range സഹോദരങ്ങളായ രണ്ടു പേർ ഷോക്കേറ്റ് മരിച്ചു
തളി (തൃശൂർ): സഹോദരങ്ങളായ രണ്ടു പേരെ നെൽപാടത്ത് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തളി പിലക്കാട് സ്വദേശികളായ കുണ്ടന്നൂർ ചീരമ്പത്തൂർ വീട്ടിൽ രവീന്ദ്രൻ (60) അരവിന്ദാക്ഷൻ (56) എന്നിവരാണ് മരിച്ചത്.
നെൽപാടത്ത് പന്നിക്കുവെച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്ന് കരുതുന്നു. സമീപത്തു തന്നെ ഒരു കാട്ടുപന്നിയും ചത്തു കിടപ്പുണ്ട്. ഇരുവരും വെള്ളിയാഴ്ച രാത്രിയിൽ മീൻ പിടിക്കാൻ പോയതായിരുന്നു.
തിച്ചെത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.