അറസ്റ്റിലായ അർഷാദ്, സുബൈർ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
കാസർകോട്: കാറിൽ വിൽപന നടത്തുന്നതിനിടെ 4.5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേരെ ആൻ്റി നർകോട്ടിക് വിഭാഗം പിടികൂടി. അമ്പലത്തറ മൂന്നാംവയലിലെ അർഷാദ് (32), കാഞ്ഞങ്ങാട് സ്വദേശി സുബൈർ (42) എന്നിവരാണ് അറസ്റ്റിലായത്.
പുലർച്ചെ 12.20ന് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ സി.ഐ ജോയി ജോസഫും സംഘവും കാഞ്ഞങ്ങാട് കരുവളത്തു വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. ബലേനോ കാറിൽ വിൽപ്പനക്ക് കൊണ്ടുപോകുകയായിരുന്നു ഇത്.
പ്രിവന്‍റീവ് ഓഫിസർമാരായ സന്തോഷ് കുമാർ, സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സാജൻ അപ്യാൽ, അജീഷ് സി, മഞ്ജുനാഥൻ. വി, മോഹനകുമാർ, നിഷാദ് ഡ്രൈവർ ദിജിത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.