ധനരാജ് വധം: കൊലയാളികൾക്ക് ഇന്ന് ശിക്ഷ വിധിക്കും

തളിപ്പറമ്പ്: ഡി.വൈ.എഫ്‌.ഐ നേതാവ് പയ്യന്നൂർ രാമന്തളി കാരന്താട്ടിലെ ധനരാജ് (40) കൊല്ലപ്പെട്ട കേസിൽ ശിക്ഷാവിധി ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11.30ഓടെ തളിപ്പറമ്പ് അഡീ. സെഷൻസ് ജഡ്‌ജി കെ.എൻ. പ്രശാന്താണ് വിധി പറയുക.

കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ മൂന്ന് പേരെ തിങ്കളാഴ്ച കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി രാമന്തളി മൊട്ടക്കുന്നിലെ താഴത്തെ പുരയിൽ ബിജു (34), രണ്ടാം പ്രതി കക്കൻപാറ മാട്ടുക്കാരൻ ഹൗസിൽ വിപിൻ (34), ഇയാളുടെ സഹോദരൻ മൂന്നാംപ്രതി വൈശാഖ് (31) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 20 പ്രതികളുള്ള കേസിൽ 16 പേരെ കോടതി വെറുതെ വിട്ടിരുന്നു. ഒരാൾ വിചാരണ കാലയളവിൽ കൊല്ലപ്പെട്ടു.

2016 ആഗസ്റ്റ് 11ന് രാത്രി ഒമ്പത് മണിയോടെ വീടിന്റെ മുന്നിൽ ഒരു സംഘം ആർ.എസ്. എസ്-ബി.ജെ.പി പ്രവർത്തകർ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ചാണ് കൊല.

10 വർഷങ്ങൾക്ക് ശേഷം ആരംഭിച്ച വിചാരണ തുടർച്ചയായ ദിവസങ്ങളിൽ നടത്തി പൂർത്തിയാക്കിയാണ് തിങ്കളാഴ്‌ച കുറ്റക്കാരെ പ്രഖ്യാപിച്ചത്. കേസിൽ ആദ്യ മൂന്ന് പ്രതികളെ മാത്രം കുറ്റക്കാരായി കണ്ടെത്തുകയും ബാക്കിയുള്ള എല്ലാവരെയും സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിടുകയും ചെയ്തത് സി.പി.എമ്മിൽ വലിയ വിമർശനത്തിന് കാരണമായി.

Tags:    
News Summary - Sentence today in Dhanaraj murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.