സഹോദരനെ ഇറക്കിയ സ്കൂൾ ബസ് തട്ടി രണ്ടര വയസുകാരൻ മരിച്ചു

തിരുവനന്തപുരം: സ്കൂൾ ബസ് തട്ടി രണ്ടരവയസുകാരന് ദാരുണാന്ത്യം. കുറ്റ്യാണിക്കാട് സ്വദേശികളായ അനീഷ്-അശ്വതി ച​ന്ദ്രൻ ദമ്പതികളുടെ മകൻ വിഘ്നേഷ് ആണ് മരിച്ചത്. സഹോദരനെ വീട്ടിൽ ഇറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസാണ് തട്ടിയത്.

കുട്ടിയുടെ അമ്മയാണ് അപകട വിവരം മറ്റുള്ളവരെ അറിയിച്ചത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പേ കുട്ടി മരിച്ചു.

Tags:    
News Summary - Two and half year old boy died in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.