Posted On
date_range Updated On
date_range കനാലിൽവീണ് രണ്ടര വയസ്സുകാരൻ മരിച്ചു
പനമരം: പരക്കുനിയിൽ രണ്ടര വയസ്സുകാരൻ കനാലിൽവീണ് മരിച്ചു. പനമരം സി.എച്ച് റസ്ക്യൂ ടീമംഗമായ മഞ്ചേരി ഷംനാജിന്റെയും ഷബാനയുടെയും മകൻ മുഹമ്മദ് ഹയാനാണ് മരിച്ചത്.
പനമരം പരക്കുന്നി ചങ്ങാടക്കടവ് ഇറിഗേഷൻ പദ്ധതിയുടെ കനാൽ ഇവരുടെ വീടിന് സമീപത്തുകൂടിയാണ് പോകുന്നത്. വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ കുട്ടി അബദ്ധത്തിൽ കനാലിൽ വീഴുകയായിരുന്നു. കാർഷികാവശ്യത്തിന് വെള്ളമെത്തിക്കുന്ന കനാലാണിത്. മൂന്ന് അടിയോളം വെള്ളമുണ്ടായിരുന്നു.
ഒഴുക്കിൽപെട്ട കുട്ടിയെ വീടിന് സമീപത്തുനിന്ന് 50 മീറ്ററോളം ദൂരെ നിന്നാണ് കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരി: ആയിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.