അഡ്വ. ജോർജ് പൂന്തോട്ടം

ജഡ്ജി-അഭിഭാഷക വിവാദത്തിൽ ട്വിസ്റ്റ്; മധ്യസ്ഥനായ അഡ്വ. ജോർജ് പൂന്തോട്ടത്തിന് സസ്പെൻഷൻ

കൊച്ചി: വനിത അഭിഭാഷകയോട് ഹൈകോടതി ജഡ്ജി മോശമായി പെരുമാറിയെന്ന വിവാദത്തിൽ നടപടിയുമായി കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ. അസോസിയേഷനിൽ നിന്ന് അഡ്വ. ജോർജ് പൂന്തോട്ടത്തെ സസ്പെൻഡ് ചെയ്തു. ഹൈകോടതി ജഡ്ജിയും വനിത അഭിഭാഷകയും തമ്മിലുള്ള വിഷയത്തിൽ അസോസിയേഷന്‍റെ അനുമതിയില്ലാതെ മധ്യസ്ഥ ചർച്ച നടത്തിയതിനാണ് ജോർജ് പൂന്തോട്ടത്തിനെതിരായ അച്ചടക്ക നടപടി.

ഇന്ന് രാവിലെ ചേർന്ന അസോസിയേഷന്‍റെ ജനറൽ ബോഡി യോഗത്തിന്‍റേതാണ് തീരുമാനം. അതേസമയം, അഭിഭാഷകയോട് മോശമായി പെരുമാറിയ സംഭവത്തിൽ ജസ്റ്റിസ് എ. ബദറുദ്ദീനെതിരായ ബഹിഷ്കരണം അവസാനിപ്പിക്കാൻ അസോസിയേഷൻ തീരുമാനിച്ചു.

എന്നാൽ, കേരള ഹൈകോടതിയിൽ നിന്ന് ജസ്റ്റിസ് എ. ബദറുദ്ദീനെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് പരാതി നൽകും. കൂടാതെ, ഹൈകോടതിയിൽ വിഡിയോ റെക്കോർഡിങ് കാര്യക്ഷമമാക്കണമെന്ന ആവശ്യം കൂടി അഭിഭാഷക അസോസിയേഷൻ മുന്നോട്ടുവെക്കുന്നുണ്ട്.

മ​ര​ണ​പ്പെ​ട്ട അ​ഭി​ഭാ​ഷ​ക​ന്‍റെ ഭാ​ര്യ​യാ​യ അ​ഭി​ഭാ​ഷ​ക​യോ​ട്​ തു​റ​ന്ന കോ​ട​തി​യി​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ ഹൈ​കോ​ട​തി ജ​ഡ്ജി​ എ. ​ബ​ദ​റു​ദ്ദീ​നെ​തി​രെ അ​ഭി​ഭാ​ഷ​ക​ർ പ്ര​തി​ഷേ​ധിച്ചത്. ജ​നു​വ​രി​യി​ൽ മ​ര​ണ​പ്പെ​ട്ട അ​ല​ക്സ് എം. ​സ്ക​റി​യ വ​ക്കാ​ല​ത്തെ​ടു​ത്ത കേ​സ് മാർച്ച് ആറിന് (വ്യാഴാഴ്ച) പ​രി​ഗ​ണ​ന​ക്കെ​ടു​ക്ക​വേ പു​തി​യ വ​ക്കാ​ല​ത്ത് ന​ൽ​കാ​ൻ സ​മ​യം തേ​ടി​യ​പ്പോ​ൾ ജ​സ്റ്റി​സ്​ എ. ​ബ​ദ​റു​ദ്ദീ​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ്​ പ​രാ​തി.

സ​മ​യം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും വ്യാ​ഴാ​ഴ്ച ത​ന്നെ വാ​ദം ന​ട​ത്താ​നും ആ​വ​ശ്യ​പ്പെ​ട്ട കോ​ട​തി ആ​രാ​ണ് മ​രി​ച്ച അ​ഭി​ഭാ​ഷ​ക​നെ​ന്നും ചോ​ദി​ച്ചു. ഇ​തോ​ടെ സ്വ​യം നി​യ​ന്ത്രി​ക്കാ​നാ​വാ​തെ ക​ര​ച്ചി​ലോ​ടെ​യാ​ണ്​ കോ​ട​തി ന​ട​പ​ടി​ക​ളി​ൽ അ​ഭി​ഭാ​ഷ​ക പ​​ങ്കെ​ടു​ത്ത​ത്. സം​ഭ​വം ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തി​നെ​ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ജ​സ്റ്റി​സ് ബ​ദ​റു​ദ്ദീ​ൻ കോ​ട​തി ​മു​റി​യി​ൽ ക്ഷ​മാ​പ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യവും ഉ​ന്ന​യിച്ചു.

എന്നാൽ, വെ​ള്ളി​യാ​ഴ്ച ജ​സ്റ്റി​സ് ബ​ദ​റു​ദ്ദീ​ന്‍റെ കോ​ട​തി തു​ട​ങ്ങും മു​മ്പേ ഒ​ട്ടേ​റെ അ​ഭി​ഭാ​ഷ​ക​ർ എ​ത്തി​യെ​ങ്കി​ലും ജ​ഡ്ജി എ​ത്തി​യി​ല്ല. ജ​സ്റ്റി​സ് ബ​ദ​റു​ദ്ദീ​ൻ സി​റ്റി​ങ് ന​ട​ത്തു​ന്നി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് അ​ഭി​ഭാ​ഷ​ക​ർ ജ​ഡ്ജി​യു​ടെ ചേം​ബ​റി​ലെ​ത്തി തു​റ​ന്ന കോ​ട​തി​യി​ൽ മാ​പ്പ് പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

അ​ഭി​ഭാ​ഷ​ക​യോ​ട് ചേം​ബ​റി​ൽ വെ​ച്ച്​ സം​സാ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ജ​ഡ്ജി അ​റി​യി​ച്ചെ​ങ്കി​ലും അ​സോ​സി​യേ​ഷ​ൻ ത​ള്ളി. ഇ​തി​നി​ടെ, ചീ​ഫ് ജ​സ്റ്റി​സ് നി​തി​ൻ ജാം​ദാ​ർ അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഉ​ച്ച​ക്ക്​ വീ​ണ്ടും അസോസിയേഷൻ യോ​ഗം ചേ​രുകയും​ കോ​ട​തി ​മു​റി​യി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തു​ന്ന​തു​വ​രെ ജ​സ്റ്റി​സ് ബ​ദ​റു​ദ്ദീ​ന്‍റെ കോ​ട​തി ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നും ചൂണ്ടിക്കാട്ടി ചീ​ഫ്​ ജ​സ്റ്റി​സി​ന്​ ക​ത്ത്​ ന​ൽ​കി.

തുടർന്ന് ശനിയാഴ്ച ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറിന്റെ ചേംബറിൽ വെച്ച് ജസ്റ്റിസ് എ. ബദറുദ്ദീൻ അഭിഭാഷകയോട് ഖേദം പ്രകടിപ്പിച്ചു. കൂടാതെ തന്‍റെ ഭാഗം ജസ്റ്റിസ് വിശദീകരിക്കുകയും ചെയ്തു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, മുതിർന്ന അഭിഭാഷകൻ ജോർജ്​ പൂന്തോട്ടം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ തുടർ നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ ഹൈകോടതി അഭിഭാഷക അസോസിയേഷന് കത്ത് നൽകി. ഈ സാഹചര്യത്തിൽ ഇന്ന് ചേർന്ന ജനറൽ ബോഡി യോഗമാണ്

അസോസിയേഷന്‍റെ അനുമതിയില്ലാതെ ജഡ്ജി-അഭിഭാഷക പ്രശ്നത്തിൽ മധ്യസ്ഥനായ അഡ്വ. ജോർജ് പൂന്തോട്ടത്തെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

Tags:    
News Summary - Twist in judge-lawyer controversy; Mediator Adv. George Poonthottam suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.