ആമയും ആമ മുട്ടയും വരുംവഴി മനസ്സിലാകും- സുരേഷ് ഗോപി

കൊല്ലം: ആമയും ആമ മുട്ടയും തേങ്ങയുടെയും കാര്യങ്ങൾ വരുംവഴി എല്ലാവരുടെയും ജീവിതാനുഭവത്തിലേക്ക് പകർന്നെടുക്കാന്‍ സാധിക്കുമെന്നും അന്ന് ചോദ്യംചെയ്‌തോളൂവെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൊല്ലം റെയില്‍വേ സ്റ്റേഷന്‍നിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ റെയില്‍വേ വികസനത്തിലെ സുപ്രധാനമായ നാഴികകല്ലാണ് കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന അർഥവത്തായ ചുവടുവെപ്പാണ് കാര്‍ പാര്‍ക്കിങ് കോംപ്ലക്‌സ്.

 കൊല്ലം റെയിൽവേ സ്റ്റേഷനിലെ മൾട്ടി ലെവൽ കാർ പാർക്കിങ് സമുച്ചയത്തിന്റ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിക്കുന്നു

കേരളത്തിലെ ആദ്യത്തെ വിപുലമായ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് ആണെന്നത് കൊല്ലംകാര്‍ക്ക് അഭിമാനിക്കാം. 29 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ അഞ്ചുനില കെട്ടിടത്തിന് 11,450 ചതുരശ്ര മീറ്റർ വിസ്തീര്‍ണമുണ്ട്. ഏകോപനമായി നടപ്പാക്കിയ പൊതുസേവനത്തിന്റെ തെളിവാണ് ഈ പദ്ധതി. വികസന കാര്യത്തിൽ ശശി തരൂരും പ്രേമചന്ദ്രനുമൊക്കെ മികച്ച മാതൃകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

മേയര്‍ എ.കെ. ഹഫീസ്, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം. നൗഷാദ് എം.എല്‍.എ, കണ്‍സ്ട്രക്ഷന്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ഓം പ്രകാശ്, തിരുവനന്തപുരം ഡിവിഷന്‍ റെയില്‍വേ മാനേജര്‍ ദിവ്യകാന്ത് ചന്ദ്രകാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മള്‍ട്ടിലെവല്‍ സമുച്ചയത്തിന്റെ ശിലാഫലക അനാച്ഛാദനവും നടന്നു.

Tags:    
News Summary - Turtle and turtle egg will soon be understood - Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.