representational image
വളാഞ്ചേരി: രാത്രി ഉറങ്ങിക്കിടക്കുമ്പോൾ കിടപ്പുമുറിയിലേക്ക് തീയിട്ട് കുടുംബത്തെ അപായപ്പെടുത്താൻ ശ്രമിച്ചു. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിന് സമീപം വൈക്കത്തൂർ തെക്കിനി പള്ളിയാലിൽ ശ്രീധരന്റെ വീട്ടിനുള്ളിലേക്കാണ് തീ കത്തിച്ചെറിഞ്ഞത്.
തിങ്കളാഴ്ച പുലർച്ച 3.30ഓടെയാണ് സംഭവം. ശ്രീധരനും ഭാര്യ അനിതയും മക്കളായ അനുരാഗും അനുശ്രീയും കിടന്നിരുന്ന മുറിയിലേക്കാണ് ജനൽ വഴി തീയിട്ടത്. ഡിസ്പോസിബിൾ കപ്പിൽ മണ്ണെണ്ണയും കൂടെ കടലാസ് കത്തിച്ചതുമാണ് കട്ടിലിലേക്ക് എറിഞ്ഞതെന്ന് വീട്ടുകാർ പറഞ്ഞു. ഉറങ്ങിക്കിടക്കുകയായിരുന്ന മകൻ അനുരാഗിന്റെ കാലിന് ചൂടനുഭവപ്പെട്ടതിനെ തുടർന്ന് പുതപ്പ് കൊണ്ട് തീയണച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്.
തൊട്ടടുത്ത മുറിയിൽ ശ്രീധരന്റെ അമ്മ കല്യാണിയും ഉറങ്ങുന്നുണ്ടായിരുന്നു. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുലർച്ച പൊലീസും തുടർന്ന് തിരൂർ ഡിവൈ.എസ്.പി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘവുമെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.