??????????????????? ????????????????? ??.???.???-????.???.?????? ??????????????????????? ??????????????????? ?????? ??.???. ????????????

മേയർക്ക് നേരെ വധശ്രമം: ബി.ജെ.പി കൗൺസിലർമാർക്ക് മുൻകൂർ ജാമ്യം

തിരുവനന്തപുരം: കോർപറേഷൻ മേയർ വി.കെ. പ്രശാന്തിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ബി.ജെ.പി കൗൺസിലർമാർക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. എന്നാൽ, ബി.ജെ.പി പ്രവർത്തകനും കേസിലെ ഇരുപതാം പ്രതിയുമായ ആനന്ദി​​െൻറ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡജ് കെ.ഹരിപാലി​േൻറതാണ് ഉത്തരവ്. ബി.ജെ.പി കൗൺസിലർമാരായ ഗിരികുമാർ, വിജയകുമാർ, ഹരികുമാർ, അനിൽകുമാർ, വി.ഗിരി, ആർ.സി. ബീന, സജി എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. മേയറുടെ പരാതിയിൽ ഇവർക്കെതിരെ മ്യൂസിയം പൊലീസ്​ വധശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ, ഒദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. 

എം.പി.മാർക്കും എം.എൽ എ മാർക്കും ഹൈമാസ്സ് ലൈറ്റ് സ്ഥാപിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് മേയർ കേന്ദ്രത്തിന്​ കത്ത് അയിച്ചിരുന്നു. ഇത്​ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി കൗൺസിലർ ഗിരികുമാർ കൊണ്ടുവന്ന പ്രമേയത്തിന്​ അംഗീകാരം  നിഷേധിച്ചതാണ്​ സംഘർഷത്തിൽ കലാശിച്ചത്​. ബി.ജെ.പി കൗൺസിലർമാരുടെ ആക്രമണത്തിൽ മേയർക്ക്​ പരിക്കേറ്റുവെന്നാണ്​ കേസ്​. സംഭവത്തെതുടർന്ന്​ പരിക്കേറ്റ മേയറെ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്​തിരുന്നു.

തുടർന്ന്​ മേയറുടെ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ ബി.ജെ.പി കീൺസിലർമാർക്കെതിരെ കേ​െസടുത്തത്​ ജാതിപ്പേര്​ വിളിച്ച്​ അപമാനിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി ബി.ജെ.പി വനിതാകൗൺസിലർ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിൽ മേയർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ്​ രജിസ്​റ്റർ ചെയ്​ത കേസും നിലവിലുണ്ട്​.

Tags:    
News Summary - Trivandrum Mayor Attack Case: BJP Councillors Get Advance Bail -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.