തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. പ്രതിവാര വിമാന സർവിസുകൾ ശൈത്യകാല ഷെഡ്യൂളിനെക്കാൾ 25 ശതമാനം വർധിക്കും. മാർച്ച് 26 മുതൽ ഒക്ടോബർ 28 വരെയാണ് വേനൽക്കാല ഷെഡ്യൂൾ. നിലവിലെ 469 പ്രതിവാര ഓപറേഷൻ 582 ആയി ഉയരും. ഒമ്പത് സ്ഥലങ്ങളിലേക്ക് അധിക സർവിസും ഉണ്ട്.
അന്താരാഷ്ട്ര സർവിസുകൾ: പ്രതിവാര എയർ ട്രാഫിക് മൂവ്മെന്റ് (ATM) 224 ഫ്ലൈറ്റുകളിൽനിന്ന് 15 ശതമാനം വർധിച്ച് 258 ആയി ഉയരും. ഒമാൻ എയർ മസ്‌കത്തിലേക്ക് പ്രതിദിന സർവിസ് ആരംഭിക്കും. എയർ അറേബ്യ അബൂദബിയിലേക്ക് ആഴ്ചയിൽ അഞ്ച് അധിക സർവിസ് നടത്തും. എയർ ഇന്ത്യ എക്സ്പ്രസും ശ്രീലങ്കൻ എയർലൈനും ദുബൈയിലേക്കും കൊളംബോയിലേക്കും പ്രതിവാരം രണ്ട് അധിക സർവിസ് ആരംഭിക്കും. എയർ ഇന്ത്യ എക്‌സ്‌പ്രസ് അബൂദബിയിലേക്കും മസ്‌കത്തിലേക്കും കുവൈത്ത് എയർവേയ്‌സ് കുവൈത്തിലേക്കും മാലിയിലേക്കും ആഴ്‌ചയിൽ ഒരു അധിക സർവിസ് ആരംഭിക്കും. മാൽദീവിയൻ എയർലൈൻസ് മാലിയിലേക്കും സർവിസ് തുടങ്ങും. പ്രതിവാര എ.ടി.എമ്മുകൾ-258. ഷാർജ-56, അബൂദബി-40, മസ്‌കത്ത്-40, ദുബൈ-28, ദോഹ-22, ബഹ്‌റൈൻ -18, സിംഗപ്പൂർ-14, കൊളംബോ-12, കുവൈത്ത്-10, മാലി-8, ദമ്മാം-6, ഹനീമധൂ-4.
ആഭ്യന്തര സർവിസുകൾ: എ.ടി.എമ്മുകൾ 245നിന്ന് 34 ശതമാനം വർധിച്ച് 324 ആകും. ഇൻഡിഗോ ഹൈദരാബാദിലേക്ക് രണ്ടാം പ്രതിദിന സർവിസ് ആരംഭിക്കും. എയർ ഇന്ത്യയും വിസ്‌താരയും മുംബൈയിലേക്ക് ഒരു പ്രതിദിന സർവിസ് കൂടി തുടങ്ങും. ഇൻഡിഗോ ബംഗളൂരു വഴി പട്നയിലേക്കും പുണെ വഴി നാഗ്പൂരിലേക്കും സർവിസ് തുടങ്ങും. പ്രതിവാര സർവിസുകൾ: മുംബൈ-70, ബംഗളൂരു-58, ഡൽഹി-56, ഹൈദരാബാദ്-28, ചെന്നൈ-28, കണ്ണൂർ-14, കൊച്ചി-14, മുംബൈ-അഹ്മദാബാദ്-14, ചെന്നൈ-കൊൽക്കത്ത-14, പുണെ-നാഗ്പൂർ-14,ബംഗളൂരു-പട്ന-14.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.