സ്വർണക്കടത്ത്: സ്വപ്ന സഞ്ചരിച്ച എൻ.ഐ.എ വാഹനം പഞ്ചറായി

ബം​ഗ​ളൂ​രു / പാലക്കാട്: യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​​​​​െൻറ ഡി​പ്ലോ​മാ​റ്റി​ക്​ ബാ​ഗേ​ജ്​ ഉ​പ​യോ​ഗി​ച്ച്​ സ്വ​ർ​ണം ക​ട​ത്തി​യ​ കേ​സിൽ പിടിയിലായ സ്വ​പ്​​ന സു​രേ​ഷും സ​ന്ദീ​പ്​ നാ​യ​രുമായി ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന എൻ.ഐ.എ സംഘത്തിന്‍റെ വാഹനം പഞ്ചറായി. പ്രതികളെ വ്യത്യസ്ത വാഹനത്തിലാണ് കൊണ്ടുവന്നിരുന്നത്. ഇതിൽ സ്വപ്ന സുരേഷ് സഞ്ചരിച്ച വാഹനത്തിന്‍റെ ടയർ കുതിരാനിലെത്താനിരിക്കെയാണ് പഞ്ചറായത്.

 

ഇതോടെ റോഡരികിൽ വാഹനം നിർത്തി സ്വപ്നയെ സന്ദീപ് നായർ സഞ്ചരിക്കുന്ന വാഹനത്തിലേക്ക് മാറ്റി.
 

എൻ.ഐ.എയുടെ പിടിയിലായ സ്വർണക്കടത്ത് കേസ് പ്രതികൾ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ
 

ഞായറാഴ്ച രാവിലെയാണ് പ്രതികളുമായി ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് അതിവേഗത്തിൽ എൻ.ഐ.എ വാഹനവ്യൂഹം പുറപ്പെട്ടത്. സേലം, വാളയാർ വഴിയാണ് സംഘം കേരളത്തിലേക്ക് പ്രവേശിച്ചത്. കൊ​ച്ചി എ​ൻ.​െ​എ.​എ ഒാ​ഫി​സിലെത്തിച്ച് പ്രതികളെ​ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യും. ഇരുവരെയും എത്തിക്കുന്നതിന്‍റെ ഭാഗമായി കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം ക​സ്​​റ്റം​സ്​ ഓ​ഫി​സ​ു​ക​ളി​ൽ നേരത്തെ സി.​ഐ.​എ​സ്.​എ​ഫ്​ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്. 

Latest Video:

Full View
News Summary - trivandrum-gold-smuggling-case-swapna-and-sandeep-brought-to kerala-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.