തൃപ്പൂണിത്തുറ കവർച്ച: മൂന്നു പ്രതികൾ ഡൽഹിയിൽ പിടിയിൽ 

ന്യൂഡൽഹി: തൃപ്പൂണിത്തുറ എരൂർ എസ്.എം.പി കോളനിക്ക് സമീപം തത്തപ്പിള്ളിൽ ആനന്ദകുമാറിനെയും കുടുംബത്തെയും ആക്രമിച്ച്​ കവർച്ച നടത്തിയ സംഘത്തിലെ മൂന്ന് പേര്‍ ഡല്‍ഹിയില്‍ പിടിയില്‍. കേരളം- ഡല്‍ഹി പൊലീസ് സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്.  

അര്‍ഷാദ്, ഷെഹ്ഷാദ്, റോണി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ആഭരണങ്ങള്‍ കണ്ടെടുത്തു. അര്‍ഷാദാണ് കവര്‍ച്ചയിലെ സൂത്രധാരനെന്നാണ്​ സൂചന. അര്‍ഷാദിനെ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഗന് സമീപമുള്ള ഇയാളുടെ വീട്ടില്‍ നിന്ന് അര്‍ധരാത്രിയാണ് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണാഭരണങ്ങളുടെ വലിയൊരു പങ്ക് കണ്ടെത്താനായി.

ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ടുപേരെ പൊലീസ് പിടികൂടിയത്. 
ഡിസംബര്‍ 15,16 തിയതികളില്‍ എറണാകുളത്ത് വീട്ടുകാരെ കെട്ടിയിട്ട് മാരകമായി പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് പ്രതികള്‍ അറസ്റ്റിലായിരിക്കുന്നത്. 

Tags:    
News Summary - Tripunitura Robbery Case: Three held in Delhi - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.