മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കാൻ അനുവദിക്കില്ല -കെ.സി വേണുഗോപാൽ

ന്യൂഡൽഹി: മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് എം.പി കെ.സി വേണുഗോപാൽ. ഈ വിഷയത്തിൽ യ ു.പി.എയുടെയും യു.ഡി.എഫിന്‍റെയും നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ് ലിം ലീഗ് എം.പി പി.കെ. കുഞ്ഞാലിക്കുട്ടി മുത്തലാഖ് വോട്ടെടുപ്പിൽ പങ്കെടുക്കാത്ത സംഭവത്തിൽ പ്രതികരിക്കാനില്ല. വിശദീകരണം ചോദിച്ചത് ലീഗിന്‍റെ ആഭ്യന്തര കാര്യമാണ്. കുഞ്ഞാലിക്കുട്ടി മാത്രമല്ല സഭയിൽ ഹാജരാകാതിരുന്നത്. കേരളത്തിൽ നിന്നുള്ള സി.പി.എം എം.പിമാർ ചർച്ചയിൽ പങ്കെടുത്തില്ലല്ലോ എന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Tags:    
News Summary - Triple Talaq KC Venugopal -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.