Posted On
date_range Updated On
date_range മഹുവ മൊയ്ത്ര പാണക്കാട്ട്; തൃണമൂൽ കോൺഗ്രസ് നേതാക്കൾ പാണക്കാട് തങ്ങളെ സന്ദർശിച്ചു
മലപ്പുറം: തൃണമൂൽ കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിനെത്തുന്ന പാർട്ടി എം.പിമാരായ ഡെറിക് ഒബ്രയിനും മഹുവ മൊയ്ത്രയും പി.വി.അൻവർ എന്നിവർ ശനിയാഴ്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു.
രാവിലെ ഒമ്പതോടെ ഓടെയാണ് സംഘം പാണക്കാടെത്തിയത്. തുടർന്ന് തങ്ങളുമായി സംഘം കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയം ചർച്ച ചെയ്തിട്ടില്ലെന്നും സംഘവുമായി സൗഹൃദ സംഭാഷണമാണ് നടത്തിയതെന്നും കൂടിക്കാഴ്ചക്ക് ശേഷം സാദിഖലി തങ്ങൾ പറഞ്ഞു.
തൃണമൂലിനെ യു.ഡി.എഫിൽ ഉൾപെടുത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തൃണമൂൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും കേരളത്തിൽ തെരഞ്ഞെടുപ്പ് വരുമ്പോൾ യു.ഡി.എഫ് ആലോചിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും തങ്ങൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.