ആശുപത്രിയിലേക്കുള്ള വഴി മധ്യേ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു

അതിരപ്പിള്ളി: വാഴച്ചാലിലെ ആദിവാസി യുവതിക്ക് 108 അംബുലൻസിൽ സുഖപ്രസവം. വാഴച്ചാൽ കാടർ കോളനിയിലെ സന്ദീപിൻെറ ഭാര്യ കീർത്തന (22) ആണ് ആംബുലൻസിൽ പ്രസവിച്ചത്. 

പുലർച്ചെ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ വനം വകുപ്പിൻെറ ജീപ്പിൽ കയറ്റി കണ്ണംകുഴി വരെ എത്തിച്ചു. തുടർന്ന് 108 ആംബുലൻസിൽ കയറ്റി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ്​ യുവതി പ്രസവിച്ചത്.

തുടർന്ന്​ ഇവരെ താലൂക്ക് ആശുപത്രി ലേബർ റൂമിൽ പ്രവേശിപ്പിച്ചു. ആൺകുട്ടിക്കാണ് ജന്മം നൽകിയത്. ഇത് യുവതിയുടെ രണ്ടാമത്തെ കുഞ്ഞാണ്. ആദ്യത്തേത് പെൺകുട്ടിയായിരുന്നു.

Tags:    
News Summary - tribal woman gave birth in ambulance -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.